കൊച്ചി: സ്വകാര്യ ചിത്രങ്ങൾ പകർത്തി ഡോക്ടറെ ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സംഭവത്തിൽ ഗൂഡല്ലൂർ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഡോക്ടറിൽ നിന്നും അഞ്ചു ലക്ഷത്തിലധികം രൂപയോളം പ്രതികൾ തട്ടിയെടുത്തെന്ന് ഡോക്ടർ പോലീസിന് മൊഴി നല്കിട്ടുണ്ട്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.പ്രതികൾ വലിയ തട്ടിപ്പ് സംഘത്തിൽ പെട്ടവരാണെന്നും മനപൂർവം ഡോക്ടറെ കുടുക്കി പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.
കൊച്ചിയിലെ ഡോക്ടറുമായി മൊബൈൽ ഫോൺ വഴിയാണ് പ്രതിയായ നസീമ സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഇരുവരും ചാറ്റിംങ് തുടർന്നു. ട്രാപ്പാണെന്ന് ഡോക്ടർക്ക് മനസിലയിരുന്നില്ല. രോഗ വിവരങ്ങളെക്കുറിച്ച് ചോദിച്ചു തുടങ്ങിയ ചാറ്റിങ്ങ് പതിവായി.പിന്നീട് തന്റെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്നും ആശുപത്രിയിൽ വരാൻ കഴിയില്ലെന്നും ഡോക്ടർ വീട്ടിലേക്ക് വരണമെന്നും നസീമ ആവശ്യപ്പെട്ടുവെന്നും വിളിച്ചുവരുത്തിയെന്നും ഡോക്ടർ വ്യക്തമാക്കി.വീട്ടിൽ നസീമയുടെ സുഹൃത്ത് ആയ മുഹമ്മദ് അമീൻ ഒളിച്ചിരുപ്പുണ്ടായിരുന്നുവെന്നും ഇയാൾ ഇരുവരുടെയും സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തുകയായിരുന്നുവെന്നും ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നുവെന്നും ഡോകട്ർ മൊഴി നൽകി.

