Tuesday, October 20, 2026

കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരി​ഗണിക്കും; പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും

ആലപ്പുഴ: കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരി​ഗണിക്കും. റിസോർട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. 55 കെട്ടിടങ്ങളിൽ 54 ലും പൊളിച്ചു നീക്കിയിട്ടുണ്ട്. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞു.നേരത്തെ വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.

ഈ മാസം 28 ന് മുമ്പ് തന്നെ മുഴുവൻ കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കെട്ടിടം മുഴുവനായി ഇടിച്ചു നികത്താനാണ് തീരുമാനം.വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന സാധനങ്ങള്‍ ഊരി മാറ്റിയ ശേഷമായിരുന്നു റിസോര്‍ട്ടിലെ വില്ലകള്‍ ഇത് വരെ പൊളിച്ചിരുന്നത്. കൂറ്റന്‍യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കാപ്പിക്കോ റിസോര്‍ട്ടിന്‍റെ പ്രധാന കെട്ടിടം ഇടിച്ചു നിരത്തുന്നത്.

Related Articles

Latest Articles