Tuesday, May 14, 2024
spot_img

മലയാള സിനിമയുടെ നടന സൗകുമാര്യം സുകുമാരി,മലയാള സിനിമയിമയിലെ ഹാസ്യ സമ്രാട്ട്
ഇന്നസെന്റ്! നിരവധി ചിത്രങ്ങളിൽ ഒന്നിച്ചെത്തി; ഒടുവിൽ വിടവാങ്ങിയതും ഒരേ ദിവസം…

വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട
ഇന്നസെന്റ് വിടവാങ്ങിയത്,മലയാള സിനിമയുടെ നടന സൗകുമാര്യം സുകുമാരി മരിച്ചതിന്റെ പത്താം വാർഷിക ദിനത്തിൽ.ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു ഇരുവരും. നിരവധി സിനിമകളിൽ ഒന്നിച്ച് വേഷമിട്ട താരങ്ങളാണ് സുകുമാരിയും ഇന്നസെന്റും. ആകാശ ഗംഗ, തലയണ മന്ത്രം, അമ്മ അമ്മായി അമ്മ, നമ്പർ 1 സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്, വെട്ടം, അനന്ത വൃത്താന്തം, ഗജകേസരീ യോഗം,പട്ടാളം ഇങ്ങനെ നീളുന്നു.കോമ്പിനേഷൻ സീനുകൾ കുറവാണെങ്കിലും ഇരവരും ചേർന്നെത്തുന്ന ചിത്രങ്ങളിലെ രംഗങ്ങൾ തീയേറ്ററുകളിൽ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.

2013 മാര്‍ച്ച് 26നാണ് 72-ാമത്തെ വയസ്സില്‍ സുകുമാരി അന്തരിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റാര്‍ക്കും നികത്താനാവാത്ത ഒരു നഷ്ടം സമ്മാനിച്ച അതേ മാര്‍ച്ച് 26ന് ഇന്നസെന്റും വിട പറഞ്ഞിരിക്കുകയാണ്.

കൊച്ചിയിലെ വി പി എസ് ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്.

Related Articles

Latest Articles