Monday, May 20, 2024
spot_img

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് ചൂടിൽ ; ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക തയാറാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ദില്ലിയിൽ, കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് മോഹൻ സിംഗ് രത്വ ഇനി ബിജെപി യിൽ

ദില്ലി :ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പിനുള്ള ബിജെപി യുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഗുജറാത്തിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.ബിജെപി ക്ക് ബദൽ എന്ന അവകാശ വാദവുമായി, മുൻ ഐപിഎസ് ഓഫീസർ വി ഡി വൻസാരയുടെ പുതിയ പാർട്ടി പ്രഖ്യാപിച്ചു. കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് മോഹൻ സിംഗ് രത്വ ബിജെപി യിൽ ചേർന്നു.

ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ 25% സീറ്റുകളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ബിജെപിയുടെ തീരുമാനം.ഹാർദിക് പട്ടേലും, അൽപേഷ് താക്കൂറുമടക്കം കോൺഗ്രസ് വിട്ടെത്തിയ 35 ലേറെ പേർക്ക് ബിജെപി ഇത്തവണ സീറ്റുകൾ നൽകും എന്നാണ് സൂചന. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് കനത്ത തിരിച്ചടിയായി മുതിർന്ന നേതാവ് മോഹൻ സിംഗ് രത്വ ബിജെപി യിൽ ചേർന്നു.
മക്കളായ രാജുഭായ് രത്വ, രഞ്ജിത് ഭായ് രത്വ, എന്നിവർക്കും അനുയായികൾക്കും ഒപ്പമാണ് രത്വ ബിജെപി അംഗത്വം എടുത്തത്.

Related Articles

Latest Articles