Thursday, May 9, 2024
spot_img

വിഷം തീണ്ടിയ മനസ്സോ ? ;ഗ്രീഷ്മയുടെത് ആസൂത്രിത നീക്കം ,ഷാരോണിനെ വധിക്കാൻ കോളേജിൽ വെച്ച് ജ്യൂസിൽ 50 ഡോളോ ഗുളിക കലർത്തി നൽകി, പക്ഷെ പണി പാളി

തിരുവനന്തപുരം: പാറശാലയിൽ സുഹൃത്തിനെ കഷായത്തിൽ കീടനാശിനി നൽകി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്.ഷാരോണിനെ പഠിച്ചിരുന്ന കോളേജിൽ വച്ചുo വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതി ഗ്രീഷ്മ മൊഴി നൽകി. ഇതിനായി ഗ്രീഷ്മ ഡോളോ ഗുളികകൾ ജ്യൂസിൽ കലക്കി നൽകി. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്ന് പ്രതി വെളിപ്പെടുത്തി.കൊലപ്പെടുത്തനായി ഡോളോ ഗുളികകൾ തലേന്ന് തന്നെ കുതിർത്ത് കൈയ്യിൽ കരുതിയിരുന്നെന്നും. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ താൻ ജ്യൂസ് ചലഞ്ച് നടത്തിയെന്നും എന്നാൽ ഷാരോൺ ഈ കെണിയിൽ വീണില്ല എന്നും, ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞുവെന്നും ഗ്രീഷ്മ മൊഴി നൽകി. .

അതേസമയം വധക്കേസിൽ പ്രതി ഗ്രീഷ്മയുമായി ഇന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലാകും പ്രധാന തെളിവെടുപ്പ്. ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് തെളിവെടുപ്പ്. തമിഴ്നാട് നെയ്യൂരിൽ ഷാരോൺ പഠിച്ച കോളേജിലും പ്രതിയെ ഇന്ന് തന്നെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.തെളിവെടുപ്പിന്‍റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിൾ ആകാശവാണിയിൽ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

Related Articles

Latest Articles