India

വെബ്സൈറ്റിൽ നിന്നും വളച്ചൊടിച്ച ചരിത്രഭാഗങ്ങൾ ഇനി വേണ്ടെന്ന് കേന്ദ്ര സർക്കാർ; വാരിയംകുന്നന് പിന്നാലെ മുഗൾ മഹത്വവത്കരണത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് സാംസ്കാരിക വകുപ്പ്

ദില്ലി: മലബാർ കലാപവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും നീക്കിയതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി വീണ്ടും കേന്ദ്ര സർക്കാർ. മുഗളന്മാരെ മഹത്വവത്കരിക്കുന്ന ഭാഗങ്ങൾ കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യാൻ സാംസ്കാരിക വകുപ്പ് നിർദേശം നൽകി. ഇന്ത്യയിലെ തദ്ദേശീയരായിരുന്ന ഹിന്ദുക്കൾക്ക് വലിയ തോതിൽ വിനാശം വരുത്തുകയും ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്ത മുഗൾ രാജാക്കന്മാരെ അതിരു കവിഞ്ഞ് മഹത്വവത്കരിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിർദേശം.

‘മധ്യകാല ഇന്ത്യ’ എന്ന ഭാഗത്തെ ഒരു പേജ് മുഴുവൻ മുഗൾ വംശ ചരിത്രമായിരുന്നു. ഭാരതത്തിലെ എക്കാലത്തെയും ശക്തമായ സാമ്രാജ്യം എന്നാണ് ഇതിൽ മുഗൾ വംശത്തെ വിശേഷിപ്പിച്ചിരുന്നത്. സംഭവങ്ങളെ വസ്തുതാപരമായി അവതരിപ്പിക്കാൻ സാംസ്കാരിക മന്ത്രാലയം ചരിത്രകാരന്മാരുമായി സമ്പർക്കത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

എന്തായാലും കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് മുഗൾ രാജാക്കന്മാരെ മഹാന്മാരായി ചിത്രീകരിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. നിലവിൽ മുഗൾ വംശത്തിന്റെ ഒരു ചെറിയ വിവരണം മാത്രമാണ് സൈറ്റിലുള്ളത്. ജഹാംഗീറിനെ സഹിഷ്ണുതാവാദിയായും ഔറംഗസേബിനെ മതേതരവാദിയായും ചിത്രീകരിക്കുന്ന ഭാഗങ്ങളും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു എന്നാണ് ലഭിക്കുന്ന വിവരം.

മാത്രമല്ല തദ്ദേശീയ രാജവംശങ്ങളായ പാല, പ്രതിഹാര, രാഷ്ട്രകൂട, സേന രാജവംശങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റ് അവഗണിച്ചിരുന്ന കലിംഗ, ഗജപതി, മറാത്താ സാമ്രാജ്യങ്ങളെ കുറിച്ചുള്ള കൂടുതൽ ഭാഗങ്ങളും വെബ്സൈറ്റിൽ ഉൾപ്പെടുത്തുമെന്നും സാംസ്‌കാരിക വകുപ്പ് അറിയിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

1 hour ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

7 hours ago

ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലോ യുഎസ് ബേസിലോ ഇടിച്ചിറക്കാന്‍ പദ്ധതി. ഫ്‌ലൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹ പൈലറ്റിന്റെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…

7 hours ago

ചര്‍ച്ചകളിലൂടെ മാത്രമേ യുദ്ധത്തിന് പരിഹാരമുള്ളൂ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…

7 hours ago

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

20 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

22 hours ago