Sunday, May 19, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓണ സമ്മാനം! ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ 200 രൂപ സബ്സിഡി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം ;പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്കുള്ള ഇളവ് 400 രൂപയായി ഉയരും.

ദില്ലി : ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വിലയിൽ 200 രൂപ സബ്സിഡി നൽകാൻ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് നിലവിൽ വരുന്നതോടുകൂടി പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി വർധിക്കും. പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ–ഓണ സമ്മാനമായാണ് തീരുമാനം വിലയിരുത്തപ്പെടുന്നത്. ഫലത്തിൽ 1110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില, 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് പാചകവാതക സിലിണ്ടറുകളുടെ വില, 710 രൂപയായി കുറയും . പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷൻ നൽകാനും തീരുമാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധൻ – ഓണം സമ്മാനമാണ് ഈ ഇളവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വ്യക്തമാക്കി. തീരുമാനത്തിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘2014 മുതൽ സ്ത്രീകൾക്കും അവരുടെ ശാക്തീകരണത്തിനും വേണ്ടിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ബദ്ധശ്രദ്ധനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 9.6 കോടി സ്ത്രീകൾക്കാണ് ഉജ്ജ്വല പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. തിരുവോണ ദിനത്തിന്റെ അന്ന്, രക്ഷാബന്ധന്റെ തലേന്ന്, സ്ത്രീകൾക്കായുള്ള പ്രധാനമന്ത്രിയുടെ ഈ വലിയ സമ്മാനം പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്’ – അനുരാഗ് ഠാക്കൂർ പ്രതികരിച്ചു.

Related Articles

Latest Articles