Thursday, November 19, 2026

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ! സംസ്ഥാനത്തിന് കത്തയച്ച് ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ചൂരൽമല ഉരുള്‍ പൊട്ടല്‍ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനം അയച്ച കത്തിന് മറുപടിയായി ആഭ്യന്തരമന്ത്രാലയം ജോയിന്‍ സെക്രട്ടറി രാജേഷ് ഗുപ്ത റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വയനാടിനായി പ്രത്യേക പുനരധിവാസ പാക്കേജും സർക്കാർ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല

തീവ്രതയും ആഘാതവും കണക്കിലെടുത്ത്, വയനാട് ജില്ലയിലെ ഉരുള്‍പൊട്ടലിനെ കേന്ദ്രസംഘം ‘അതിതീവ്രമായ’ ദുരന്തമായി തരംതിരിച്ചിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. വയനാട് ഉരുള്‍ പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നും വയനാട് ജില്ലയിലെ ഉരുള്‍ പൊട്ടല്‍
അതിതീവ്രമായ ദുരന്തങ്ങളുണ്ടായാല്‍ നല്‍കുന്ന ധനസഹായം സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ട് (എസ്ഡിആര്‍എഫ്) മുഖേന ഇതിനകം നല്‍കിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. ആവശ്യമെങ്കില്‍, കേന്ദ്രസംഘത്തിന്റെ (ഐഎംസിടി) വിലയിരുത്തല്‍ ഉള്‍പ്പടെ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചതിന് ശേഷം നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ (എന്‍ഡിആര്‍എഫ്) നിന്ന് അധിക തുക നല്‍കുമെന്നും കത്തിൽ വ്യാക്തമാക്കിയിട്ടുണ്ട്

Related Articles

Latest Articles