Friday, January 9, 2026

കുഞ്ഞിനെ ദത്ത് നൽകിയ സംഭവം ; താത്ക്കാലിക സംരക്ഷണ ചുമതല തൃപ്പൂണിത്തുറ ദമ്പതികള്‍ക്ക് നല്‍കാൻ അറിയിച്ച് യഥാര്‍ത്ഥ മാതാപിതാക്കള്‍

കളമശേരി : അനധികൃതമായി കുഞ്ഞിനെ ദത്തെടുത്ത സംഭവത്തില്‍ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് തന്നെ കുഞ്ഞിനെ വിട്ടുനൽകാൻ ഒരുങ്ങുന്നു. കുഞ്ഞിന്റെ താല്‍കാലിക സംരക്ഷണം ദമ്പതികളെ ഏല്‍പ്പിക്കാൻ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയോട് കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ അറിയിച്ചു.

വിഷയം ചർച്ചയായതിനെ തുടർന്ന് കുഞ്ഞിന്റെ സംരക്ഷണ ചുമതല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിരുന്നു. കുഞ്ഞിന്റെ സംരക്ഷണാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ സിഡബ്ല്യുസിയ്ക്ക് മുന്നില്‍ അപേക്ഷ നൽകിയിരുന്നു. അതിനെ തുടർന്നാണ് സിഡബ്ല്യുസി കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളുടെ അനുവാദം തേടിയത്. ആറ് മാസത്തേക്ക് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ വിട്ടുനല്‍കുന്നതിന് തടസമില്ലെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ അറിയിച്ചു.

Related Articles

Latest Articles