മലയാള ചലച്ചിത്ര ചരിത്രത്തിൽ വഴിത്തിരിവായി മാറിയ മോഹൻലാലിന്റെ അനശ്വര ചിത്രം ‘കിരീടം’ റിലീസ് ചെയ്ത് 35 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക്! സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ഈ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രം അത്യാധുനിക 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനത്തിലുമാണ് റീ-റിലീസിന് ഒരുങ്ങുന്നത്. നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി (NFDC) സഹകരിച്ച് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് തിയേറ്ററുകളിൽ എത്തിക്കുന്ന ചിത്രത്തിന്റെ റീമാസ്റ്ററിങ് വിശേഷങ്ങളും റിലീസ് വിവരങ്ങളും അറിയാൻ വീഡിയോ മുഴുവനായി കാണുക! കട്ട ആരാധകർക്കായി ജൂൺ മാസത്തിൽ ചിത്രം തിയേറ്ററുകളിലെത്തും! #Kireedam4K #Mohanlal #KireedamReRelease #Thilakan #SibiMalayil #Lohithadas #MalayalamCinema #Kireedam4KTrailer #Sethumadhavan #KireedamMovie #Mollywood #DolbyAtmos #SevenArts

