Sunday, January 4, 2026

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സംഘടിപ്പിച്ച രാമായണമാസാചരണത്തിന്‍റെ സമാപന ചടങ്ങ് ആഗസ്റ്റ് 16ന്; ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ. അനന്തഗോപന്‍ ഉദ്ഘാടനം നിർവ്വഹിക്കും

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സംഘടിപ്പിച്ച രാമായണമാസാചരണത്തിന്‍റെ സമാപനം ആഗസ്റ്റ് 16ന് നടക്കും. വടക്കന്‍ പറവൂര്‍ ഗ്രൂപ്പിലെ തിരുമൂ‍ഴിക്കുളം ശ്രീലക്ഷ്മണപെരുമാള്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സമാപനസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ. അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യും.

അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗങ്ങളും പങ്കെടുക്കും.

പ്രസിഡന്‍റ് എം.ആര്‍ മുരളി, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് വി.കെ.വിജയന്‍,കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് വി.നന്ദകുമാര്‍, കൂടല്‍മാണിക്യം ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് യു.പ്രദീപ് മേനോന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗങ്ങളായ പി.എം.തങ്കപ്പന്‍,അഡ്വ.മനോജ് ചരളേല്‍,ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ ആര്‍.അജിത്ത്കുമാര്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്.ഗായത്രീദേവി,കവി വി.മധുസുദനന്‍നായര്‍ എന്നിവര്‍ സംബന്ധിക്കും.തിരുവനന്തപുരം ഒ.റ്റി.സി ഹനുമാന്‍ ക്ഷേത്രത്തിലായിരുന്നു രാമായണമാസാചരണത്തിന് തുടക്കം കുറിച്ചത്.

Related Articles

Latest Articles