Saturday, April 27, 2024
spot_img

വയനാട്ടിലെ ആദിവാസി കോളനിയിൽ ദേശീയപതാക വിതരണം ചെയ്ത് ബിജെപി; ഹർ ഘർ തിരംഗയിൽ അവരും പങ്കുചേരുമെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു

കൽപ്പറ്റ: കോരിച്ചൊരിയുന്ന മഴയത്തും വയനാട്ടിലെ ആദിവാസി കോളനിയിൽ ദേശീയ പതാക വിതരണം ചെയ്ത് ബിജെപി. സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ബിജെപി കൽപ്പറ്റ മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

കൽപ്പറ്റയിലെ തൂര്യമ്പത്ത് കോളനിയിലെ എല്ലാ വീടുകളിലും ദേശീയ പതാക വിതരണം ചെയ്തു. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ പോരാട്ടം നടത്തിയ പാരമ്പര്യമുള്ള ജനതയാണ് വയനാട്ടിലെ വനവാസി വിഭാഗമെന്ന് സന്ദീപ് വാര്യർ പതാക കൈമാറുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചു. ഞങ്ങൾ ദേശീയ പതാകയുമായി കടന്ന് ചെന്നപ്പോൾ ഇല്ലായ്മകൾക്കിടയിലും അഭിമാന ബോധത്തോടെ അവരത് ഏറ്റുവാങ്ങിയെന്നും പതിമൂന്നാം തീയതി രാവിലെ പത്ത് മണി മുതൽ പതിനഞ്ചാം തീയതി വൈകീട്ട് അഞ്ചു മണി വരെ അവരത് ഉയർത്തും എന്നും അദ്ദേഹം കുറിച്ചു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് എല്ലാ വീടുകളിലും 13 മുതൽ 15 വരെ പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഇത് ഏറ്റെടുത്ത് ഗ്രാമ, നഗര വ്യത്യാസമില്ലാതെ രാജ്യത്തെ ലക്ഷക്കണക്കിന് വീടുകളിൽ വരും ദിവസങ്ങളിൽ ദേശീയപതാക ഉയരും.

Related Articles

Latest Articles