തിരുവനന്തപുരം : ലഹരിവിരുദ്ധ ക്യാമ്പയിനിടെ മദ്യപിച്ച ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി.ലഹരിവിരുദ്ധ ക്യാമ്പയിൻ നടക്കുന്നതിനിടയിൽ ബാറിൽ കയറി മദ്യപിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനും നേമം ഏരിയാ പ്രസിഡന്റ് ആഷികിനുമെതിരെ നടപടി ഉണ്ടായത്. നേമം ഡിവൈഎഫ്ഐ ഏരിയാ കമ്മിറ്റി അന്വേഷണ വിധേയമായി രണ്ടുപേരെയും പുറത്താക്കി.
ആംബുലൻസ് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഏരിയാ സെക്രട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിൻ രാജിനുമെതിരെ അന്വേഷണം നടത്താനും ഡിവൈഎഫ്ഐ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

