Monday, April 29, 2024
spot_img

പാകിസ്ഥാനിലെ മുതിർന്ന മാധ്യമപ്രവർത്തകനായ നുസ്രത്ത് മിർസ നടത്തിയ വിവാദ പ്രസ്താവന ചർച്ചയാകുന്നു;ഇന്ത്യൻ സന്ദർശനവേളയിൽ ശേഖരിച്ച വിവരങ്ങൾ പാകിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന് കൈമാറിയതായി വെളിപ്പെടുത്തൽ

ഇന്ത്യൻ സന്ദർശനത്തിനിടെ പാക് മാധ്യമപ്രവർത്തകനായ നുസ്രത്ത് മിർസ ഷക്കിൽ ചൗധരിക്ക് നൽകിയ അഭിമുഖത്തിൽ വിവാദ പ്രസ്താവ നടത്തി. 2005 നും 2011 നും ഇടയിൽ താൻ പലതവണ ഇന്ത്യ സന്ദർശിച്ചതായും പാകിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) സന്ദർശനവേളയിൽ താൻ ശേഖരിച്ച വിവരങ്ങൾ കൈമാറിയതായും പാക് യൂട്യൂബറുമായുള്ള അഭിമുഖത്തിൽ മിർസ അവകാശപ്പെട്ടു.

അഭിമുഖത്തിൽ മിർസ തന്റെ 2010 സന്ദർശനത്തെക്കുറിച്ച് പരാമർശിച്ചു. അന്നത്തെ ഇന്ത്യൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ ക്ഷണപ്രകാരം തീവ്രവാദത്തെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയത്. 2011-ൽ മില്ലി ഗസറ്റിന്റെ ഇന്ത്യയിലെ പ്രസാധകനായ സഫറുൽ ഇസ്ലാം ഖാനെ കണ്ടതാണ് തന്റെ അവസാന ഇന്ത്യാ സന്ദർശനമെന്ന് മിർസ കുറിച്ചു. ഈ സന്ദർശനത്തിൽ തനിക്ക് ഐഎസിലേക്ക് കൈമാറിയ നിരവധി വിവരങ്ങൾ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

Latest Articles