Thursday, May 16, 2024
spot_img

‘കടുവ’ സിനിമയിലെ വിവാദ സംഭാഷണം ഒഴിവാക്കാൻ നടപടി സ്വീകരിച്ചു;പകർപ്പ് സെൻസർ ബോർഡിന് സമർപ്പിച്ചു; മാപ്പ് ചോദിച്ച് നടൻ പൃഥ്വി രാജ്

‘കടുവ’ സിനിമയിലെ വിവാദ സംഭാഷണം ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായി നടൻ പൃഥ്വിരാജ് സുകുമാരൻ അറിയിച്ചു. സംഭാഷണം ഒഴിവാക്കിയ പകർപ്പ് സെൻസർ ബോർഡിന് സമർപ്പിച്ചു. അനുമതി ലഭിച്ചാൽ പുതിയ പകർപ്പ് ഇന്ന് തന്നെ തിയറ്ററുകളിലെത്തിക്കുമെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭാഷണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഉള്ളിൽ നിന്നും മാപ്പ് ചോദിക്കുന്നതായും പൃഥ്വി പറഞ്ഞു.

കൊച്ചിയില്‍ സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തിലായിരുന്നു പ്രതികരണം. നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ഷാജി കൈലാസ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Latest Articles