Friday, May 3, 2024
spot_img

സുബ്രഹ്മണ്യ ഭാരതിയുടെ 100-ാം ചരമവാർഷികം ആചരിച്ച് രാജ്യം; ‘തമിഴ് ഭാഷയെ എല്ലാ വിദ്യാർത്ഥികളും ഭാഷാ ഗവേഷകരും കൂടുതൽ അടുത്തറിയണമെന്ന്’ പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: അക്ഷരങ്ങളെ ദേശസ്നേഹത്തിന്റെ അഗ്നിസ്ഫുലിംഗമാക്കി മാറ്റിയ സുബ്രഹ്മണ്യ ഭാരതിയുടെ 100-ാം ചരമവാർഷികം ആചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

തമിഴ് ഭാഷയിലൂടെ കാവ്യശാഖയ്‌ക്കും ദേശഭക്തിക്കും സ്വാതന്ത്ര്യ സമരത്തിനും സുബ്രമണ്യ ഭാരതി നൽകിയ കരുത്തിനെ പ്രധാനമന്ത്രി അനുസ്മരിച്ചു.

മാത്രമല്ല തമിഴ്ഭാഷയുടെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി ലോകത്തിലെ തന്നെ പുരാതന ഭാഷകളിലൊന്നാണ് തമിഴെന്ന് മറക്കരുതെന്നും ആദ്ദേഹം പറഞ്ഞു.

ബനാറസ് സർവ്വകലാ ശാലയിൽ തമിഴ് ഭാഷാ വിഭാഗത്തിന്റെ ഭാഗമായി സുബ്രമണ്യ ഭാരതിയുടെ പേരിൽ പ്രത്യേക പഠനഗവേഷണ വിഭാഗം ആരംഭിക്കാൻ തീരുമാനിച്ച വിവരവും പ്രധാനമന്ത്രി അനുസ്മരണ ചടങ്ങിൽ പങ്കുവെച്ചു. തമിഴ് ഭാഷയെ എല്ലാ വിദ്യാർത്ഥികളും ഭാഷാ ഗവേഷകരും കൂടുതൽ അടുത്തറിയണമെന്നും നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

അതേസമയം ലോകത്തിലെ തന്നെ പുരാതനവും കരുത്തുമുള്ള ഭാഷയാണ് തമിഴ് എന്നും തമിഴ് ഭാഷയെ അടുത്തറിയാൻ ഏറെ ഉപകരിക്കുന്ന ഒന്നാണ് സുബ്രമണ്യ ഭാരതിയുടെ കവിതകൾ എന്നും സുബ്രമണ്യ ഭാരതിയുടെ കൃതികളെ അടുത്തറിയുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ശക്തമായ ദേശീയബോധവും ഭാഷാ സ്വാധീവും കൈവരുമെന്നും പ്രധാനമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.

1882 ഡിസംബർ 17 ന് തിരുനൽവേലിക്ക് സമീപം എട്ടയാഴംപുരം ഗ്രാമത്തിലാണ് സുബ്രഹ്മണ്യ ഭാരതി ജനിച്ചത്. ബനാറസ് സർവകലാശാലയിൽ ഉന്നത പഠനത്തിനു ശേഷം മധുരയിൽ അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് തന്റെ കാവ്യലോകവുമായി ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ അദ്ദേഹം ചെറുത്തുനിൽപ്പാരംഭിച്ചത്. ബാലഗംഗാധര തിലകനായിരുന്നു അദ്ദേഹത്തിന്റെ വഴികാട്ടി.

Related Articles

Latest Articles