Saturday, April 20, 2024
spot_img

നമ്മൾക്കിടയിലെ താലിബാനെ തിരിച്ചറിയുക: മാധ്യമ പ്രവർത്തക സ്നിഗ്ധ വിജയ് കുറിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

മല്ലു താലിബാനികളുടെ കപട മുഖം വലിച്ചുകീറി മലയാളി മാധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സ്നിഗ്ധ വിജയ് കുറിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളാണ് കുറിപ്പിൽ പങ്കുവെക്കുന്നതെങ്കിലും, വളരെ ചിന്തിക്കേണ്ട വിഷയമാണ് സ്നിഗ്ധ പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾ താലിബാനികളെ നേരിട്ട് കണ്ടിട്ടുണ്ടോ? എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ ജീവിതത്തിൽ കണ്ട മല്ലു താലിബാനികളെ വളരെ വ്യക്തമായും, കൃത്യമായും അടയപ്പെടുത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല പാലാ ബിഷപ്പിന്റെ പരാമർശത്തിലും തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഹൈന്ദവ ആചാര്യന്മാർ ശിഷ്യരോട്‌ എന്തു ഉപദേശിക്കണമെന്നും, പള്ളിലച്ചന്മാർ വിശ്വാസികളോട് എന്തു പറയണമെന്നുമൊക്കെ ഈ മല്ലു താലിബാൻ ആണല്ലോ ഇപ്പൊ തീരുമാനിക്കുന്നതെന്നും, അവരുടെ തീരുമാനങ്ങൾ മാധ്യമങ്ങൾക്കു വിസ്മയമാവുന്ന ഒരു കേരളത്തിന്റെ ഭാവിയെ പറ്റി ഓർക്കുന്നതിലും വലിയ വിസ്മയം വേറെന്തുണ്ട്? എന്നാണ് പല ബിഷപ് വിഷയത്തിൽ സ്നിഗ്ധ പ്രതികരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ….

നിങ്ങൾ താലിബാനികളെ നേരിട്ട് കണ്ടിട്ടുണ്ടോ? അവരുടെ സ്വഭാവം അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ഇവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്. എല്ലാ വെള്ളിയാഴ്ചകളിലും എക്സ്ട്രാ സമയം ലഞ്ച് ബ്രേക്ക് തരുമ്പോൾ അത് അവകാശം ആയി കരുതുകയും വർഷത്തിൽ ഒരിക്കൽ നവരാത്രിക്കു, ക്ഷേത്രത്തിൽ വെള്ളിയാഴ്ച്ച സന്ധ്യക്കു പോയി ഗ്രന്ഥം വയ്ക്കാൻ ഒരുങ്ങിയിരിക്കുമ്പോൾ ശനിയാഴ്ച വൈകീട്ട് വരെ സ്പെഷ്യൽ ക്ലാസ് വയ്ക്കുകയും ഇത് തന്നെ ഞങ്ങൾ നിങ്ങൾക്കു തരുന്ന ഔദാര്യം എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന എല്ലാ മുഖങ്ങളിലും ഞാൻ താലിബാനികളെ കണ്ടിരുന്നു.

കോളേജിൽ ഉള്ള സമയം, സഹീർ ഖാൻ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുമ്പോൾ നമ്മുടെ പയ്യനാണ് എന്ന് പറയുന്ന കൂട്ടുകാർ. അസ്‌ഹറുദീനെ മാത്രം ഇഷ്ടപ്പെടുന്ന ഈ താലിബാനികൾക്കു ഇന്ത്യ പാകിസ്താനെ തോല്പിക്കുന്ന ദിവസം വല്ലാത്ത നിരാശ ആയിരിക്കും. ഇംഗ്ലണ്ട് ടീം കളിക്കുമ്പോൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് നാസർ ഹുസൈനെ ആയിരുന്നു,വിക്രം സോളങ്കിയെ അല്ല. പാകിസ്ഥാന് വേണ്ടി ഡാനിഷ് ശങ്കർ കനേറിയ ബൗൾ ചെയ്യുമ്പോൾ ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്ത ഇർഫാൻ പത്താന് വേണ്ടി ആണ് ഞാൻ പ്രാർത്ഥിച്ചിട്ടുള്ളത്.

വർഷത്തിലൊരിക്കൽ ഒരു മാസത്തെ നോയമ്പ് എടുക്കുന്നവരെ ആദരപൂർവം കാണുകയും,
അതെ സമയം വർഷത്തിൽ ഹൈന്ദവ കലണ്ടർ അനുസരിച്ചുള്ള എല്ലാ വ്രതങ്ങളും ഒരു ജീവജാലങ്ങളെയും ദ്രോഹിക്കാതെ അനുഷ്ഠിക്കുകയും ചെയ്യുന്ന എന്നോട് ഇവർക്കൊക്കെ എന്നും പുച്ഛമായിരുന്നു. പച്ചക്കു വർഗീയത പറയുകയും രൂപത്തിലും ഭാവത്തിലും വേഷത്തിലും ആഹാരത്തിലും അതെല്ലാം കാണിക്കുകയും ചെയ്യുന്ന ഇവർക്കു ഞാനൊക്കെ കൈയിൽ രാഖി കെട്ടിയ കൊടും സംഘി വർഗീയവാദി ആയിരുന്നു. ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ.

ഇതിന്റെ മറ്റൊരു പതിപ്പ് ഞാൻ പിന്നീട് സോഷ്യൽ മീഡിയയിൽ കണ്ടു. ഫെയ്‌സ്‌ബുക്കിൽ ഒരു വീഡിയോ ചെയ്തിരുന്നു കുറച്ചു വർഷങ്ങൾക്കു മുൻപ്. അതിൽ ഹിന്ദു ക്ഷേത്രത്തിന്റെ സംരക്ഷണത്തെ കുറിച്ച് പറയുന്ന ഭാഗത്തു ടിപ്പു സുൽത്താൻ മലബാറിലെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചു തകർത്തു പോയതിനെ പറ്റി എന്റെ അമ്മുമ്മ പണ്ട് പറഞ്ഞു തന്ന വിവരങ്ങൾ ഞാൻ പങ്ക്‌ വച്ചിരുന്നു. ആ വീഡിയോ പല ഗ്രൂപ്പുകളിലും ഷെയർ ചെയ്യപ്പെട്ടു. അതിൽ ടിപ്പുവിനെ പറ്റി പറഞ്ഞതിൽ കലി പൂണ്ട മല്ലു താലിബാനികളുടെ അഴിഞ്ഞാട്ടമായിരുന്നു കമെന്റ് ബോക്സിൽ. ഏറ്റവും രസകരം ഇതിൽ പലരുടെയും പേരുകളാണ്. ഉദാഹരണത്തിന് അശ്വതി തമ്പുരാട്ടി, ഗോകുൽ വർമ്മ, നീത വാര്യർ തുടങ്ങി ഹൈന്ദവരുടെ പേരുകൾ ഇട്ടിട്ടുള്ള ഫെയ്ക്ക് ഐഡികൾ.

എന്നിട്ടു പരസ്പരം മല്ലു താലിബാനികളെ പുകഴ്ത്തുകയും എന്നെ തെറിവിളിക്കുകയും ചെയ്യും. ആ ഒത്തൊരുമ ഓർക്കുമ്പോൾ തന്നെ ചിരി വരും. മലബാറിലെ തെരുവ് പട്ടികൾക്ക് പോലും അക്കാലത്തു ടിപ്പു എന്നായിരുന്നു പേരു ഇട്ടിരുന്നത്. അത്രയ്‌ക്കായിരുന്നു മലബാറുകാർക്കു ടിപ്പുവിനോടുള്ള വെറുപ്പ് . എന്തായാലും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ മറ്റൊരു സംഘി വർഗീയവാദിയുടെ കമെന്റ് ബോക്സ് ലക്ഷ്യമാക്കി ഇതേപേരിൽ നീങ്ങിയത് കണ്ടു. ഇവിടെ തന്നെ എനിക്കറിയാവുന്ന ഒരു കൂട്ടർ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് വന്നപ്പോൾ സകല സഹായവും ചെയ്തു കൊടുത്ത ബ്രിട്ടീഷ്കാരോടും ഹിന്ദുസ്ഥാനികളോടും അവസാനം അവർ പറഞ്ഞത് ഞങ്ങൾ താമസിയാതെ പ്രസ്റ്റണിലേക്കോ മാഞ്ചെസ്റ്ററിലേക്കോ പോകും കാരണം“ഞമ്മന്റെ ആളുകള് മുയുമൻ അബിടെ ആണ്.

ആ കൂട്ടായ്മ പക്ഷെ പെരുകി പെരുകി തമ്മിൽ തമ്മിൽ കൊല്ലുന്നതു വരെ മാത്രം. ഇവിടെ ബ്രാഡ്ഫോർഡ് എന്നൊരു സ്ഥലമുണ്ട് . കുറേകാലമായി ബ്രാഡിസ്ഥാൻ ആയി മാറിയിട്ട്. ജോസെഫ് മാഷിന്റെ വെട്ടേറ്റ കൈ കാണാത്ത, പാലാ ബിഷപ്പിന്റെ പരാമർശം അസഹിഷ്ണുതയോടെ കാണുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകളും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരുമിച്ചു.

എന്തൊരു ഇരട്ടത്താപ്പാണല്ലേ? ഹൈന്ദവ ആചാര്യന്മാർ ശിഷ്യരോട്‌ എന്തു ഉപദേശിക്കണമെന്നും, പള്ളിലച്ചന്മാർ വിശ്വാസികളോട് എന്തു പറയണമെന്നുമൊക്കെ ഈ മല്ലു താലിബാൻ ആണല്ലോ ഇപ്പൊ തീരുമാനിക്കുന്നത്. അവരുടെ തീരുമാനങ്ങൾ മാധ്യമങ്ങൾക്കു വിസ്മയമാവുന്ന ഒരു കേരളത്തിന്റെ ഭാവിയെ പറ്റി ഓർക്കുന്നതിലും വലിയ വിസ്മയം വേറെന്തുണ്ട്?.

എന്നോട് പല സുഹൃത്തുക്കളും ചോദിച്ചിട്ടുണ്ട് നിനക്ക് ഇംഗ്ലണ്ടിലെ തണുപ്പിൽ മൂടിപ്പുതച്ചു കിടന്നുറങ്ങി കൂടെ എന്തിനാണ് ചൂടുള്ള വിഷയത്തിൽ അഭിപ്രായം പറയുന്നതെന്ന് ?
എത്ര തണുപ്പായാലും ഇതൊക്കെ കാണുമ്പോൾ ആരായാലും ചൂടായി പോവൂലെ…അങ്ങനെ ചൂടാവുമ്പോൾ തണുപ്പുള്ളതെന്തെങ്കിലും കഴിച്ചു ഞാൻ സ്വയം സമാധാനിക്കും.

Related Articles

Latest Articles