Monday, June 17, 2024
spot_img

വിവാഹിതയായ യുവതിയെയും പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയേയും ബലാത്സംഗം ചെയ്‌തെന്ന കേസ്; മോൻസൺ മാവുങ്കലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: യുവതിയെയും പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയേയും ബലാത്സംഗം ചെയ്‌തെന്ന കേസിൽ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണ്‍ മാവുങ്കലിന് ജാമ്യമില്ല. വിവാഹിതയായ യുവതിയുടെയും പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയുടെയും പരാതിയിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.

ഇരുകേസുകളിലും കുറ്റപത്രം സമർപ്പിച്ചെന്നും വിചാരണ ഉടൻ തുടങ്ങുമെന്നും സർക്കാർ അറിയിച്ചുരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ജാമ്യാപേക്ഷ തളളിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് മോൻസനെതിരെ കേസ് എടുത്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

Related Articles

Latest Articles