Tuesday, May 21, 2024
spot_img

ശ്രീരാമ ജന്മഭൂമിയിലെ പകലുകൾ അവസാനിക്കുന്നില്ല !അയോദ്ധ്യയുടെ രാവിനെ പ്രകാശഭരിതമാക്കി മറ്റൊരു ഡ്രോൺ ഷോ കൂടി ; വീഡിയോ വൈറൽ

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് നടത്തിയ ഡ്രോൺ ഷോ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വിദേശികളും സ്വദേശികളുമായ നിരവധി ഭക്തരാണ് നയന മനോഹരമായ ഡ്രോൺ ഷോയ്ക്ക് സാക്ഷികളായത്. ശ്രീരാമ ഭഗവാൻ ബ്രഹ്‌മാസ്‌ത്രം പ്രയോഗിക്കുന്നതുൾപ്പെടെയുള്ള കാഴ്ചയാണ് അന്ന് ഡ്രോൺ ഷോയിൽ ഒരുക്കിയിരുന്നത്.

ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ആയോദ്ധ്യയിൽ നടന്ന മറ്റൊരു ഡ്രോൺ ഷോ കൂടി വൈറലാവുകയാണ്. രാമ ലക്ഷമണന്മാരുടെയും സീതാ ദേവിയുടെയും വനവാസയാത്ര, രാമന്റെ ബ്രഹ്‌മാസ്‌ത്ര പ്രയോഗം, മരുത്വാമലയുമായുള്ള ഹനുമാന്റെ യാത്ര,ശ്രീരാമ പാദ സ്പർശത്താൽ ആഘോഷഭരിതമായ അയോദ്ധ്യ നഗരി തുടങ്ങിയവയാണ് ഡ്രോൺ ഷോയിൽ ഒരുങ്ങിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഡ്രോൺ ഷോ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Related Articles

Latest Articles