Friday, January 9, 2026

ഭിന്നശേഷിക്കാരിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; പ്രതി ടി വി ശിഹാബിന് 20 വർഷം കഠിന തടവും 78500 രൂപ പിഴയും, ശിക്ഷ വിധിച്ച് കോടതി

മഞ്ചേരി: ഭിന്നശേഷിക്കാരിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ടി വി ശിഹാബിന് 20 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 19-ന് പുലർച്ചെയാണ് പ്രതി ശിഹാബ് ഭിന്നശേഷിക്കാരിയായ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചത്. കിടപ്പുരോഗിയായ മാതാവുമൊന്നിച്ചായിരുന്നു യുവതി താമസിച്ചത്. ഇവരുടെ വാടക വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് പ്രതി യുവതിയെ ബലാൽസംഗം ചെയ്തത്.

ഈ കേസിൽ ജാമ്യം നേടിയെങ്കിലും 13കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായതിനെ തുടർന്ന് കോടതി ജാമ്യം റദ്ദാക്കി. അരീക്കോട് എസ് എച്ച് ഒ ആയിരുന്ന സി വി ലൈജുമോനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ടി ഗംഗാധരൻ ഹാജരായി.

Related Articles

Latest Articles