ദില്ലി: വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ അൽ-ബദർ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 15 ഭീകരരേയാണ് സൈന്യം വധിച്ചത്. ഒരു ഭീകരൻ പ്രദേശത്തേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് രാത്രിയിൽ ഹവൂര പ്രദേശത്ത് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. സൈന്യത്തിന്റെ ഇടപെടലിൽ ഇല്ലാതായത് വലിയ ഭീകരാക്രമണമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു.
സംശയാസ്പദമായ സ്ഥലത്ത് തിരച്ചിൽ നടത്തിയപ്പോൾ ഒളിച്ചിരുന്ന ഭീകരൻ വെടിയുതിർക്കുകയായിരുന്നു. ഒളിച്ചിരിക്കുന്ന ഭീകരന് കീഴടങ്ങാൻ അവസരം നൽകിയെങ്കിലും സൈന്യത്തിന് നേരെ വെടിയുതിർക്കുന്നത് തുടരുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വെടിയുണ്ടകളുള്ള പിസ്റ്റളും ഗ്രനേഡും ഉൾപ്പെടെയുള്ള വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

