Sunday, January 11, 2026

കുട്ടനാട് സിപിഎമ്മിൽ തർക്കം രൂക്ഷം ! സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ 3 പഞ്ചായത്ത് അംഗങ്ങൾക്ക് അംഗങ്ങൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകും

ആലപ്പുഴ : കുട്ടനാട്ടിൽ ഒരിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും തർക്കം രൂക്ഷമാകുന്നു. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസി‍ഡന്‍റിനെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയ മൂന്ന് സിപിഎം പഞ്ചായത്ത് അംഗങ്ങൾക്ക് ഉടൻ തന്നെ പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകും. രാവിലെ ചേര്‍ന്ന സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയുടെ അടിയന്തിര യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കോൺഗ്രസിനൊപ്പം ചേർന്നാണ് മൂന്ന് സിപിഎം പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് പ്രസി‍ഡന്‍റിനെതിരെ അവിശ്വാസ നോട്ടീസ് നല്‍കിയത്.

പാർട്ടി അറിഞ്ഞിട്ടല്ല അംഗങ്ങൾ അവിശ്വസ നോട്ടീസ് നൽകിയതെന്ന് കുട്ടനാട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിഭാഗീയതയെ തുടർന്ന് സിപിഎമ്മുമായി അകന്ന രാജേന്ദ്ര കുമാറാണ് പഞ്ചായത്ത് പ്രസിഡന്റ്‌. കുട്ടനാട് മേഖലയിൽ നിന്ന് കഴിഞ്ഞ വർഷം മുന്നൂറോളം പ്രവർത്തകർ സിപിഎമ്മിൽ നിന്ന് സിപിഐയിലേക്ക് മാറിയിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് രാജേന്ദ്ര കുമാറായിരുന്നു.

കൂറുമാറ്റ നിരോധ നിയമം മൂലം രാജേന്ദ്രകുമാറും അദ്ദേഹത്തെ പിന്തുണക്കുന്ന 4 പഞ്ചായത്ത് അംഗങ്ങളും സിപിഐയിൽ ചേരാതെ സിപിഎമ്മുമായി അകന്നു നില്‍ക്കുകയാണ്.

Related Articles

Latest Articles