Wednesday, January 7, 2026

വീണ്ടും ഇ പോസ് തകരാര്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി,ജനങ്ങൾ ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് സംവിധാനത്തിലെ തകരാര്‍മൂലമാണ് വിതരണം മുടങ്ങിയത്. ഉച്ചയ്ക്കകം തകരാര്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.നേരത്തെ സര്‍വര്‍ തകരാര്‍ കാരണം രണ്ട് ദിവസം റേഷന്‍ കടകള്‍ അടച്ചിട്ടിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷമാണ് കട തുറക്കാന്‍ വ്യാപാരികള്‍ തയ്യാറായത്.

ഏപ്രില്‍ മാസം മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും മഞ്ഞ കാര്‍ഡുടമകള്‍ 97 ശതമാനവും പിങ്ക് കാര്‍ഡുടമകള്‍ 93 ശതമാനവും റേഷന്‍ വിഹിതം കൈപ്പറ്റി. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് 5 വരെ നീട്ടുകയും മെയ് മാസത്തെ റേഷന്‍ വിതരണം മെയ് 6നാണ് ആരംഭിക്കുകയും ചെയ്തത്.

Related Articles

Latest Articles