Thursday, May 9, 2024
spot_img

ഋഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരം ;തലച്ചോറിനും സുഷുമ്നാ നാഡിക്കും പ്രശ്നങ്ങളില്ലെന്ന് വ്യക്തം, പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി താരം

ദില്ലി :വാഹനാപകടത്തില്‍ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ വ്യക്തമാക്കി.പന്തിന്റെ തലച്ചോറിനും സ്പൈനൽ കോഡിനും വാഹനാപകടത്തിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.മുഖത്ത് പരുക്കേറ്റതിനെ തുടർന്ന് താരത്തെ പ്ലാസ്റ്റിക് സർജറിക്കു വിധേയനാക്കി. ലിഗമെന്റ് ഇൻജറിയും ഡോക്ടർമാർ വിലയിരുത്തുന്നുണ്ട്. ആരോഗ്യ നിലയിൽ തൃപ്തി അറിയിച്ച് ആശുപത്രി അധികൃതര്‍ മെ‍ഡിക്കൽ ബുള്ളറ്റിന്‍ പുറത്തിറക്കി.

ഇന്നലെയാണ് വാഹനം ഡിവൈഡറിലിടിച്ച് റിഷഭ് പന്തിന് അപകടം ഉണ്ടായത്.അപകടത്തെത്തുടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിക്കുകയും തലയ്ക്കും കാലിനും പരിക്കേൽക്കുകയുമായിരുന്നു. ഇടിച്ചതിനു ശേഷം കാർ കത്തിനശിച്ചു. വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് പുറത്തിറങ്ങിയത്

Related Articles

Latest Articles