Wednesday, May 15, 2024
spot_img

നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തി; രക്ഷപ്പെടാനായി മൂന്നാം നിലയിൽ നിന്നും ചാടിയ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്

ഹൈദരാബാദ്: നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്നും ഭയന്നുചാടിയ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്. തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം. ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയ ആമസോൺ ഡെലിവറി ബോയ്‌യുടെ ഇരുകാലുകളും ഒടിഞ്ഞു.

നായയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. റെയ്ദുര്‍ഗ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണികൊണ്ടയിലെ ഫ്ലാറ്റില്‍ ഡെലിവറിക്കെത്തിയതായിരുന്നു ആമസോണ്‍ ജീവനക്കാരനായ മുഹമ്മദ് ഇല്യാസ്. ബെല്ല് അടിച്ചതിനു പിറകെ അഴിച്ചുവിട്ടിരുന്ന ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായ കുരച്ചുചാടി. ആക്രമിക്കുമെന്നുറപ്പായതോടെ ഇല്യാസ് ഓടി. നായ പിറകെയും. രക്ഷപെടാനായി മറ്റുമാര്‍ഗങ്ങളൊന്നും കാണാതിരുന്ന ഇല്യാസ് മൂന്നാം നിലയില്‍ നിന്നും എടുത്തുചാടി. ഗുരുതരമായി പരുക്കേറ്റു ഫ്ലാറ്റ് മുറ്റത്തു കിടന്നിരുന്ന ഇല്യാസിനെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം വിവാദമയതിന് പിറകെ നായയുടെ ഉടമയ്‌ക്കെതിരെ റെയ്ദുര്‍ഗ പോലീസ് കേസെടുത്തു. വളര്‍ത്തു മൃഗത്തെ അലക്ഷ്യമായി കൈകാര്യം ചെയ്തത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Related Articles

Latest Articles