Saturday, May 11, 2024
spot_img

ചർച്ചയ്‌ക്കായി പാകിസ്ഥാന് മുന്നിൽ വാതിലുകൾ അടച്ചിട്ടില്ല ! എന്നാൽ തീവ്രവാദമെന്ന വിഷയത്തെ ഒഴിവാക്കിയുള്ള സംഭാഷണം സാധ്യമല്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

ദില്ലി : പാകിസ്ഥാനുമായി ചർച്ച നടത്തുന്നതിനുള്ള വാതിലുകൾ ഇന്ത്യ ഒരിക്കലും അടച്ചിട്ടില്ലെന്നും എന്നാൽ തീവ്രവാദമെന്ന വിഷയത്തെ ഒഴിവാക്കിയുള്ള സംഭാഷണം സാധ്യമല്ലെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യ-പാകിസ്ഥാൻ ബന്ധത്തെക്കുറിച്ചും, പാകിസ്ഥാൻ ചർച്ചയ്‌ക്ക് തയ്യാറായാൽ ഇന്ത്യ ഇത് അംഗീകരിക്കുമോ എന്നുമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പാകിസ്ഥാനുമായി ചർച്ചകൾ നടത്തുന്നതിനുള്ള വാതിലുകൾ ഇന്ത്യ ഒരിക്കലും അടച്ചിട്ടില്ല. മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെങ്കിലും തീവ്രവാദം എന്ന വിപത്ത് തന്നെയായിരിക്കും ചർച്ചയിലെ പ്രധാന വിഷയം. പക്ഷേ ഭീകരവാദത്തെ എല്ലാ രീതിയിലും പിന്തുണയ്‌ക്കുന്ന സമീപനമാണ് പാകിസ്ഥാനുള്ളത്. അതുകൊണ്ട് തന്നെ തീവ്രവാദമെന്ന വിഷയത്തെ ഒഴിവാക്കിയുള്ള ഒരു ചർച്ചയും നടത്താനാകില്ലെന്നും എസ്.ജയശങ്കർ വ്യക്തമാക്കി.

അതേസമയം, ചൈനയുമായുള്ള അതിർത്തി തർക്കത്തെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഏതൊരു രാജ്യത്തിന്റേയും അതിർത്തികളിൽ ചില പ്രശ്‌നങ്ങളുണ്ടാകാം. യഥാർത്ഥ നിയന്ത്രണരേഖയിൽ ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകരുത് എന്നത് ഒരു പൊതു താത്പര്യമാണ്. ഇന്ത്യയും ചൈനയുമായി കരാറുകൾ ഒപ്പിട്ടത് പോലും ഈയൊരു താത്പര്യത്തിന്റെ പുറത്താണെന്നും എസ്.ജയശങ്കർ പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തോളമായി അതിർത്തിയിൽ പിരിമുറുക്കമുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, ഈ വിഷയങ്ങൾ എത്രത്തോളം വേഗം പരിഹരിക്കാൻ സാധിക്കുമോ, അത്രത്തോളം ഇരുകൂട്ടർക്കും നല്ലതാണെന്നാണ് താൻ

Related Articles

Latest Articles