Friday, May 24, 2024
spot_img

‘സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ നിറമുള്ളതാക്കണം; രാജ്യവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള അതുല്യമായ ശ്രമമാണിത്’; പ്രധാനമന്ത്രി

ദില്ലി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ ത്രിവർണ്ണ നിറമുള്ള ഡി പി ആക്കാൻ ആണ് ആഹ്വാനം. രാജ്യവും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള അതുല്യമായ ശ്രമമാണിതെന്നും പ്രധാനമന്ത്രി പറയുന്നു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി അതിർത്തികളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ രേഖയിലെയും ശ്രീനഗർ താഴ് വരയിലെയും സുരക്ഷയാണ് വർദ്ധിപ്പിച്ചത്. ദില്ലി, പഞ്ചാബ് എന്നിവിടങ്ങളും അതീവ സുരക്ഷാ വലയത്തിൽ തന്നെയാണ്. വിമാനത്താവളങ്ങളിലും, ദില്ലി മെട്രോ സ്റ്റേഷനുകളിലും എൻഎസ്ജിയുടെ നിരീക്ഷണം കർശനമാക്കി.

Related Articles

Latest Articles