Sunday, May 19, 2024
spot_img

അജിത് പവാർ വിഭാഗത്തെ യഥാർത്ഥ NCP യായി അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ! ശരദ് പവാർ വിഭാഗം നാളെ വൈകുന്നേരം മൂന്ന് മണിക്കുള്ളിൽ പുതിയ പേരും ചിഹ്നവും സമർപ്പിക്കണം

അജിത് പവാർ എ‍ൻസിപി വിഭാഗത്തെ ഔദ്യോഗിക NCP പാർട്ടിയായി അംഗീകരിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ. പാർട്ടി എംഎൽഎമാരിൽ ഭൂരിഭാഗവും അജിത് പക്ഷത്തിനാണ് പിന്തുണ നൽകുന്നത്. ഇത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. ഇതോടെ എൻസിപി സ്ഥാപക നേതാവും അജിത് പവാറിന്റെ അമ്മാവനുമായ ശരദ് പവാറിന്റെ പക്ഷത്തോട് പുതിയ പേരും ചിഹ്‌നവും നൽകാൻ തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചു. നാളെ വൈകുന്നേരം മൂന്നു മണിക്കുള്ളിൽ പാർട്ടിയുടെ പുതിയ പേരും ചിഹ്‍നവും തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്നാണ് നിർദ്ദേശം.

മഹാരാഷ്ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടിയായി കഴിഞ്ഞ വർഷം ജൂലൈയിലാണ് എൻസിപിയെ പിളർത്തി പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാർ എക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന–ബിജെപി സർക്കാരിൽ ചേർന്നന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത്.

Related Articles

Latest Articles