Monday, September 21, 2026

കോൺഗ്രസിലെ കൊഴിഞ്ഞ് പോക്ക് തുടരുന്നു ! മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകൻ വിഭാകർ ശാസ്ത്രിയും ബിജെപിയിൽ

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകൻ വിഭാകര്‍ ശാസ്ത്രി കോൺഗ്രസ് അംഗത്വം രാജി വച്ച് ബിജെപിയിൽ ചേർന്നു.ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതകിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.

മുത്തച്ഛൻ ലാൽ ബഹദൂർ ശാസ്ത്രിയുടെ സ്വപ്നമായ ജയ് ജവാന്‍ ജയ് കിസാൻ പൂവണിയാന്‍ നരേന്ദ്രമോദിക്ക് കീഴിൽ പ്രവർത്തിക്കുമെന്ന് വിഭാകർ ശാസ്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ അശോക് ചവാനുൾപ്പെടെയുള്ള നിരവധി നേതാക്കളാണ് സമീപ കാലത്ത് കോൺഗ്രസ് വിട്ടത്. ബിജെപിയിലെത്തിയ അശോക് ചവാന് രാജ്യസഭാ സീറ്റും പാർട്ടി നൽകിയിരുന്നു.

Related Articles

Latest Articles