Thursday, October 29, 2026

സിദ്ധാർത്ഥൻ കേസിലെ പതിനൊന്നാം പ്രതിയുടെ അച്ഛൻ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് പന്തിരിക്കരയിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി.പന്തിരിക്കര പുതിയോട്ടുംകര പി.കെ. വിജയനെയാണ് (55) ഇന്ന് രാവിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും ഇരയായതിന് പിന്നാലെ വൈത്തിരി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനാണ് മരിച്ച വിജയൻ.

പിള്ളപ്പെരുവണ്ണ ഗവ.എൽപി സ്കൂൾ അദ്ധ്യാപകനാണ്. ഇതേ സ്കൂളിലെ പ്രധാനാദ്ധ്യാപികയാണ് ഭാര്യ മേരി മിറാൻഡ. മകൾ: അരുണിമ (വിദ്യാർഥി). സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

Related Articles

Latest Articles