തിരുവനന്തപുരം; നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമവോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. അതോടൊപ്പം ജനുവരി ഒന്ന് മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അപേക്ഷകള്‍ ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും. കൂടാതെ ഇനിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥര്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് എത്തും. മാത്രമല്ല ഫെബ്രുവരി പകുതിയോടെ കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥ പരിശീലനവും പൊലീസ് വിന്യാസം സംബന്ധിച്ച തീരുമാനങ്ങളും ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കും. അതേസമയം കേന്ദ്രസേനയുടേയും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സേവനം സംസ്ഥാനം ആവശ്യപ്പെടും.

