Monday, September 21, 2026

വിതുമ്പിക്കരഞ്ഞ് കേരളം !അമ്മയെക്കാണാൻ ഒടുവിൽ ചേതനയറ്റ് ജോയിയെത്തി

ആമയിഴഞ്ചാൻ തോട്ടില്‍ ശുചീകരണ പ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ സംസ്കാര ചടങ്ങുകൾ നടന്നു. പോസ്റ്റ്‍മോർട്ടം നടപടികൾ പൂർത്തിയാക്കി രണ്ടേ മുക്കാലോടെയാണ് മൃതദേഹം മാരായമുട്ടത്തെ ജോയിയുടെ വീട്ടിലെത്തിച്ചത്. യാത്ര പറഞ്ഞിറങ്ങിയ ചേതനയറ്റ് മടങ്ങിയെത്തിയ മകനെ കണ്ട് അലമുറയിട്ട് കരഞ്ഞ അമ്മയെ സമാധാനിപ്പിക്കാനാകാൻ ബന്ധുക്കൾക്ക് കഴിഞ്ഞില്ല. വീടിന് സമീപത്തെ ജോയിയുടെ പുരയിടത്തിലാണ് സംസ്കാരം നടന്നത്.

46 മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്ന് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ഉടൻ തന്നെ പോലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Latest Articles