Friday, May 3, 2024
spot_img

ഗുജറാത്തിൽ കൂപ്പ് കുത്തി കോൺഗ്രസ്; തിരിച്ചടികൾ ഏറ്റുവാങ്ങാൻ കോൺഗ്രസിന്റെ ഭാവി പിന്നെയും ബാക്കി, പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് എംഎല്‍എ ബിജെപി അങ്കണത്തിൽ

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാവുമ്പോൾ തിരിച്ചടികൾ ഏറ്റുവാങ്ങാൻ കോൺഗ്രസിന്റെ ഭാവി പിന്നെയും ബാക്കി. തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേ പത്തുതവണ എംഎൽഎയായ ​നേതാവ് മോഹൻസിൻഹ് രത്‍വ പാര്‍ട്ടി വിട്ടതിന് പിന്നാലെ മറ്റൊരു എംഎല്‍എയായ ഭാഗഭായ് ബരാഡും ഇന്ന് രാജിവച്ചു. സംസ്ഥാനത്ത് തിരിച്ചുവരവ് ആഗ്രഹിക്കുന്ന പാര്‍ട്ടിക്ക് തിരിച്ചടിയായി സിറ്റിംഗ് എംഎൽഎമാരുടെ രാജി തുടരുകയാണ്.

സൗരാഷ്ട്ര മേഖലയില്‍ സ്വാധീനമുള്ള തലാല മണ്ഡലത്തിലെ എംഎല്‍എയായ ബരാഡ് ബിജെപി ചേർന്ന് ശേഷം സ്ഥാനാര്‍ത്ഥിയായി തലാലയില്‍ നിന്ന് ബരാഡ് ഇത്തവണ ജനവിധി തേടുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ ഛോട്ടാ ഉദേപൂരിൽ നിന്ന് 10 തവണ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ മോഹൻ സിംഗ് രത്‍വയും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.ബിജെപിയുടെ സ്ഥാനാർഥി പട്ടിക ഉടൻ പുറത്ത് വരുമെന്നാണ് വിവരം.

Related Articles

Latest Articles