പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ സംസാരിക്കുന്നു
ദില്ലി: വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ 11 കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ 75-ാം വാർഷികത്തിൽ ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ ആയിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഐക്യം, സമഗ്രത, പുരോഗതി എന്നീ വിഷയങ്ങളിൽ ഊന്നി, ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്” കാഴ്ചപ്പാടും ഉൾക്കൊണ്ടുള്ളതാണ് ഈ നിർദ്ദേശങ്ങൾ. രാജ്യത്തിന്റെ ഐക്യവും ഭരണവും രൂപപ്പെടുത്തുന്നതിൽ ഭരണഘടനയുടെ നിർണായക പങ്കിനെ കുറിച്ചും അദ്ദേഹം വാചാലനായി.
വികസിത ഭാരതത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച 11 ആശയങ്ങൾ
1- പൗരനായാലും അത് സർക്കാരായാലും എല്ലാവരും അവരവരുടെ കടമ നിർവഹിക്കുക
2-‘സബ്‌കാ സാത്ത്, സബ്‌കാ വികാസ്’ ഓരോ പ്രദേശവും എല്ലാ സമൂഹവും വികസനത്തിന്റെ പ്രയോജനം നേടണം, എല്ലാവരും ഒരുമിച്ച് വികസിക്കണം.
3- ‘അഴിമതിയോട് സഹിഷ്ണുത അരുത്’ അഴിമതിക്കാര്‍ക്ക് സാമൂഹിക അഗീകാരം നൽകാതിരിക്കുക
4- രാജ്യത്തെ നിയമങ്ങൾ, പൗരന്മാര്‍ രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കുന്നതിലും പാരമ്പര്യത്തിലും അഭിമാനിക്കുക
5- അടിമത്ത മനോഭാവത്തിൻ്റെ അവശിഷ്ടങ്ങൾ പോലും ഇല്ലാതാക്കണം, നാടിന്റെ പൈതൃകത്തിൽ അഭിമാനിക്കുക.
6- സ്വജനപക്ഷപാതത്തിൽ നിന്ന് മുക്തമാകുന്നതാകണം രാജ്യത്തിന്റെ രാഷ്ട്രീയം.
7- ഭരണഘടന മാനിക്കപ്പെടണം; അത് രാഷ്ട്രീയ നേട്ടത്തിന് ആയുധമാക്കാതിരിക്കുക
8- ഭരണഘടനയുടെ ആത്മാവിനെ മാനിച്ച് സംവരണം ആരിൽ നിന്നും തട്ടിയെടുക്കരുത്, മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനുള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കുക
9- സ്ത്രീകളിലൂടെയുള്ള വികസനത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയാകണം
10- ‘സംസ്ഥാന വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം..’ ഇതായിരിക്കണം നമ്മുടെ വികസന മന്ത്രം (“രാജ്യ സേ രാഷ്ട്ര കാ വികാസ്”).
11- ‘ഏക ഇന്ത്യ, ശ്രേഷ്ടമായ ഇന്ത്യ'(“ഏക് ഭാരത് ശ്രേഷ്ഠ ഭാരത്”) എന്ന ലക്ഷ്യം പരമപ്രധാനമായിരിക്കണം
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…