Thursday, January 8, 2026

പ്രളയ ബാധിതസ്ഥലത്തും ഗുണ്ടായിസവുമായി ഡി വൈ എഫ് ഐ; ദുരിത ബാധിതര്‍ക്കെന്ന പേരില്‍ പിരിച്ചെടുത്ത സാധനങ്ങള്‍ വിതരണം ചെയ്തത് അനര്‍ഹര്‍ക്ക്

മലപ്പുറം: സംഭാവനയായി ലഭിച്ച ദുരിതാശ്വാസ സാമഗ്രികള്‍ വെള്ളപ്പൊക്കം ബാധിക്കാത്ത സ്ഥലങ്ങളില്‍ വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പ്രളയ ബാധിതര്‍ക്കുള്ള സാധനങ്ങള്‍ അനര്‍ഹര്‍ക്ക് വിതരണം ചെയ്തത് യൂത്ത് ലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.

മലപ്പുറം കരുളായിയില്‍ ഉയര്‍ന്ന പ്രദേശത്തെ അരിപ്പമലയിലാണ് ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ വാഹനത്തില്‍ കിറ്റ് വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 7ന് ആണ് സംഭവം. പ്രദേശത്ത് എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരും നാട്ടുകാരും വിതരണം തടയുകയും, പിരിച്ചും സംഭാവനയായും കിട്ടിയ സാധനങ്ങള്‍ അനര്‍ഹര്‍ക്ക് നല്‍കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു.

ദുരന്തബാധിതര്‍ക്കുള്ളതാണെങ്കില്‍ അവര്‍ക്കു തന്നെ വിതരണം ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതോടെ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. പിന്നീട് പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് എല്ലാവരേയും പിരിച്ചു വിട്ടത്.

അതേസമയം സാമഗ്രികള്‍ വിതരണം ചെയ്യാന്‍ 50 മുതല്‍ 75 പേരുടെ പട്ടിക സി.പി.എം പ്രാദേശിക നേതൃത്വം എല്ലാ ബ്രാഞ്ച് കമ്മിറ്റികളോടും ആവശ്യപ്പെട്ടതായി സൂചനയുണ്ട്. സി.പി.എം സംഭരണ കേന്ദ്രത്തില്‍ ലഭിച്ച സാധനങ്ങളാണ് വെള്ളക്കെട്ട് പോലും ഉണ്ടാകാത്ത സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നത്. മലപ്പുറം : സംഭാവനയായി ലഭിച്ച ദുരിതാശ്വാസ സാമഗ്രികള്‍ വെള്ളപ്പൊക്കം ബാധിക്കാത്ത സ്ഥലങ്ങളില്‍ വിതരണം ചെയ്ത് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍. പ്രളയ ബാധിതര്‍ക്കുള്ള സാധനങ്ങള്‍ അനര്‍ഹര്‍ക്ക് വിതരണം ചെയ്തത് യൂത്ത് ലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.

Related Articles

Latest Articles