Sunday, May 19, 2024
spot_img

രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകം: കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ

തിരുവനന്തപുരം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത്ത് ശ്രീനിവാസന്റെ കൊലപാതക കേസിൽ പുതിയ നടപടി. ശ്രീനിവാസന്റെ കൊലപാതകക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ.

ഇതുപ്രകാരം അഭിഭാഷകനായ പ്രതാപ് ജി. പടിക്കലാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. നിലവിൽ കേസിന്റെ വിചാരണ വേളയിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.

2021 ഡിസംബർ 19 നാണ് രൺജീത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഈ കേസിലാകെ 35 പ്രതികളാണുള്ളത്. ഇതുവരെ 29 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഘട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.

Related Articles

Latest Articles