Monday, October 19, 2026

കൊവിഡ്19 : നിയമം പാലിച്ചില്ലെങ്കില്‍ നാടുകടത്തും

കുവൈറ്റ് സിറ്റി : കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം പാലിക്കാത്ത പ്രവാസികളെ നാടുകടത്താന്‍ മടിക്കില്ലെന്ന് സര്‍ക്കാര്‍. സാമൂഹ്യ, ധനകാര്യ മന്ത്രി മറിയം അല്‍-അക്വീലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു ലംഘിക്കുന്നവര്‍ക്കാണു സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ നടപടികളുമായി ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.130 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

Related Articles

Latest Articles