Saturday, May 18, 2024
spot_img

സർക്കാർ ധിക്കാരത്തിന് അർഹിച്ച മറുപടിയുമായി ഗവർണർ! സർവകലാശാല നിയമം പ്രയോഗിച്ച് സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കറ്റ് സമിതി റദ്ദാക്കി

തിരുവനന്തപുരം :ചട്ടങ്ങൾ മറികടന്ന് സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറുടെ മുകളിൽ സിൻഡിക്കറ്റ് രൂപീകരിച്ച സമിതി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കി. സർവകലാശാല നിയമപ്രകാരമായിരുന്നു ഗവർണറുടെ നടപടി. വൈസ് ചാൻസിലർ ഗവർണർക്ക് നൽകുന്ന കത്തുകൾ സിൻഡിക്കറ്റിന്റെ പരിശോധനയ്ക്കായി കാണിക്കണമെന്ന നിർദേശവും ഗവർണർ നിർത്തലാക്കി.

ഗവർണർ നിയമിച്ച സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണ് സിൻഡിക്കറ്റും ബോർഡ് ഓഫ് ഗവർണേഴ്സും ചേർന്ന് വൈസ് ചാൻസിലർക്ക് മുകളിൽ സമിതി രൂപീകരിച്ചത്.

ഇതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ സിസ തോമസ് തന്റെ പ്രവർത്തനത്തിന് തടസ്സം വരുന്നുവെന്നു ചൂണ്ടിക്കാട്ടി ഗവർണർക്ക് പരാതി നൽകി. തുടർന്നാണ് ഗവർണർ ചാൻസലർ അധികാരം പ്രയോഗിച്ചത്.

Related Articles

Latest Articles