Sunday, October 25, 2026

ഇന്ത്യയിലെ സാധാരണക്കാരെ വിമാനയാത്ര ചെയ്യിക്കുമെന്ന്
ശപഥമെടുത്ത മനസാണ് അയാളുടേത്; തടയാനാകില്ല !!
മെയ്ഡ് ഇൻ ഇന്ത്യ യാത്രാവിമാനങ്ങൾ ഉടൻ യാഥാർഥ്യമാകും;
ശിവമൊഗ്ഗ വിമാനത്താവളം രാജ്യത്തിനു സമർപ്പിച്ച് മോദി

ശിവമൊഗ്ഗ : കർണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളം രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന യാത്രാവിമാനങ്ങളുടെ ദിവസം വിദൂരമല്ലെന്നും വരും നാളുകളിൽ ഇന്ത്യയ്ക്ക് 1000ത്തിലധികം വിമാനങ്ങൾ ആവശ്യമായി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

450 കോടി രൂപ ചെലവിലാണ് ശിവമൊഗ്ഗ വിമാനത്താവളം പണിതത്. വിമാനത്താവളത്തിന്റെ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന് ഒരു മണിക്കൂറിൽ 300 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. സംസ്ഥാനത്തെ മൽനാട് മേഖലയെ മറ്റുളള പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ വിമാനത്താവളത്തിനു നിർണ്ണായക പങ്കു വഹിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.

കർണാടക ബിജെപിയുടെ ജനകീയ മുഖവും നാലു തവണ മുഖ്യമന്ത്രിയുമായിരുന്ന ബി.എസ്.യെദിയൂരപ്പയുടെ 80ാം പിറന്നാൾ ദിനത്തിലായിരുന്നു വിമാനത്താവളം രാജ്യത്തിനു സമർപ്പിച്ചത്. ശിവമൊഗ്ഗ ജില്ലയാണ് യെദിയൂരപ്പയുടെ നാട്. യെദിയൂരപ്പയുടെ പിറന്നാൾ ആഘോഷിക്കാൻ മൊബൈൽ ഫോണുകളിലെ ഫ്ലാഷ് ലൈറ്റുകൾ തെളിയിക്കാനും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.

Related Articles

Latest Articles