Sunday, May 19, 2024
spot_img

ഗവർണ‌ർ സർക്കാർ പോര് മുറുകുന്നു ; സർക്കാരിന് വഴക്കിടാനാണ് താൽപര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു ; ബില്ലുകളിൽ വ്യക്തത ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഗവർണ‌ർ സർക്കാർ പോര് മുറുകുന്നു. സർക്കാർ നൽകിയ ബില്ലുകളിൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിച്ചാൽ ഉടൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. സർക്കാരിന് വഴക്കിടാനാണ് താൽപര്യമെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നും ഗവർണ‌ർ തുറന്നടിച്ചു.

കെടിയു മുൻ വിസി സിസാ തോമസിന് അനുകൂലമായ ഹെെക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജ് ഭവനിൽ ചെല്ലേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും സർക്കാർ രാജ് ഭവനോട് വഴക്ക് പിടിക്കാൻ ശ്രമിക്കുകയാണെന്നും ഗവർണർ കൂട്ടിചേർത്തു. ഗവർണർ നിയമിച്ച വൈസ് ചാൻസിലർക്ക് എതിരെ ഷോകോസ് നോട്ടീസ് നൽകിയത് ഇത് കൊണ്ടാണെന്നും ​ഗവർണർ ചൂണ്ടിക്കാട്ടി. തുടർന്ന് മന്ത്രിസഭ പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ സർക്കാരിനോട് ഗവർണർ വിശദീകരണം തേടുകയുണ്ടായി. ബില്ലിനെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണ് ഈ നടപടി ഗവർണർ സ്വീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി.

Related Articles

Latest Articles