മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്മതിൽ. ചൈനയുടെ വടക്കൻ മേഖലയിൽ നിന്നു ഭീഷണിയുയർത്തിയ നാടോടികളായ അക്രമണകാരികളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ചക്രവർത്തിമാർ മതിൽ നിർമിച്ചത്. ഇപ്പോഴിതാ ലോക പ്രസിദ്ധമായ ചൈനീസ് വൻ മതിലിൽ തിരുവാതിര അരങ്ങേറിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് ചൈന കാണാൻ പോയ 36 അംഗ മലയാളി സംഘമാണ് ഈ തിരുവാതിര കളിക്ക് പിന്നിൽ.
ചൈനീസ് വന്മതിലിൽ തിരുവാതിര മാഹാത്മ്യം ! മലയാള പെരുമ ചൈനയിലുമെത്തിച്ച് തിരുവനന്തപുരം യാത്രാനന്ദ pic.twitter.com/uwbKLIwetN
— Tatwamayi News (@TatwamayiNews) May 17, 2025
തിരുവനന്തപുരം യാത്രാനന്ദയാണ് 8 ദിവസം നീളുന്ന യാത്രാ പരിപാടി സംഘടിപ്പിച്ചത്. മെയ് ആറിന് ചൈന കാണാൻ പുറപ്പെട്ട സംഘം മെയ് 11 നായിരുന്നു ചൈനീസ് തലസ്ഥാനമായ ബീജിംഗിന് സമീപത്തുള്ള വൻ മതിലിൽ തിരുവാതിര അവതരിപ്പിച്ചത്.

