Saturday, May 18, 2024
spot_img

മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങള്‍ അത്ര ചെറുതൊന്നും അല്ല!;ചർമ്മത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കും വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ചില ഫേസ് പാക്കുകള്‍ ഇതാ …

എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്നതാണ് മഞ്ഞള്‍.ആയുർവേദവിധിപ്രകാരമുള്ള പല ഔഷധങ്ങളുടെയും നിർമ്മാണത്തിൽ മഞ്ഞൾ പച്ചയ്ക്കും ഉണക്കിയും ഉപയോഗിച്ചുവരുന്നു.ആന്റി ബാക്ടരീയില്‍ ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ മാറ്റാനും മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങൾക്കും കഴിയും.മഞ്ഞളിനൊപ്പം മറ്റ് ചില ചേരുവകളും ചേർത്ത് വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ചില ഫേസ് പാക്കുകള്‍ നോക്കാം.

  1. ​മഞ്ഞളും തേനും

ചേരുവകള്‍: ഒരു ടീ സ്പൂണ്‍ തേന്‍, കാല്‍ ടീ സ്പൂണ്‍ മഞ്ഞള്‍, രണ്ട് ടീസ്പൂണ്‍ തൈര്

മഞ്ഞളും തൈരും തേനും ഒരുമിച്ച് യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കാം. 15-20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ചര്‍മ്മം ശുദ്ധീകരിക്കാന്‍ ഇത് വളരെ മികച്ചൊരു പായ്ക്കാണ്.

​2. മഞ്ഞളും കടലമാവും

അര ടീസ്പൂണ്‍ നാരങ്ങ നീര്, അര ടീസ്പൂണ്‍ മഞ്ഞള്‍, രണ്ട് ടീ സ്പൂണ്‍ കടലമാവ്, വെള്ളം അല്ലെങ്കില്‍ പാല്‍.

രണ്ട് ടീ സ്പൂണ്‍ കടലമാവ്, അര ടീ സ്പൂണ്‍ മഞ്ഞള്‍, അര ടീ സ്പൂണ്‍ നാരങ്ങ നീര് എന്നിവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അല്‍പ്പം പാലോ അല്ലെങ്കില്‍ വെള്ളമോ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കാം. ഇത് മുഖത്ത് തേച്ച് 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. വെള്ളത്തിന് പകരം റോസ് വാട്ടര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

​3. മഞ്ഞളും തൈരും

ഒരു അവക്കാഡോ, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, അര് ടീ സ്പൂണ്‍ മഞ്ഞള്‍ എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകള്‍.

അവക്കാഡോ നന്നായി ഉടച്ചെടുക്കുക. ഇതിന് ശേഷം ഇതിലേക്ക് തൈരും മഞ്ഞളും ചേര്‍ത്ത് യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്തും കഴുത്തിലുമിടാം.10-15 മിനിറ്റിന് ശേഷം കഴുകി കളയാം.

  1. ​മഞ്ഞളും കറ്റാര്‍ വാഴയും

ചേരുവകള്‍: ഒരു ടീ സ്പൂണ്‍ കറ്റാര്‍വാഴ ജെല്ല്, ഒരു ടീസ്പൂണ്‍ തേന്‍, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍

ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എടുത്ത് ഒരു ടീസ്പൂണ്‍ തേനുമായി യോജിപ്പിക്കുക. ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങുന്നത് വരെ കാത്തിരിക്കുക. ഇതിന് ശേഷം ചൂടുള്ള നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ച് എടുക്കാം അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകാം.

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ഈ പാക്ക് വളരെയധികം സഹായിക്കും.

Related Articles

Latest Articles