Wednesday, May 15, 2024
spot_img

ഭരണസമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ പണം അനുവദിക്കരുത് ! നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി !

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. പഞ്ചായത്ത് കൗൺസിലിൻ്റെ പ്രമേയത്തിന് വിരുദ്ധമായി പഞ്ചായത്ത് സെക്രട്ടറിമാർ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി. മലപ്പുറം പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഇസ്മായിൽ, കോഴിക്കോട് പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കാരാട്ട് എന്നിവർ നൽകിയ റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ഇടക്കാല ഉത്തരവ്.

കേസിൽ ഉൾപ്പെട്ടിരിക്കുന്ന പഞ്ചായത്തിൻ്റെ സെക്രട്ടറിമാർക്ക് നോട്ടീസ് നൽകാനും കോടതി ഉത്തരവിട്ടു. നവ കേരള സദസ്സിനായി പണം നൽകുന്നതിൽനിന്ന് മേൽ സെക്രട്ടറിമാരെ താത്ക്കാലികമായി വിലക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയിലേക്ക് സർക്കാർ കടന്നുകയറരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.

നവകേരള സദസ്സിന് യുഡിഎഫ് ഭരിക്കുന്ന നഗരസഭകൾ പണം നൽകരുതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലത്തിലെ നോർത്ത് പറവൂർ ​ന​ഗരസഭയിൽ നാടകീയ രം​ഗങ്ങൾ അരങ്ങേറിയിരുന്നു. പണം നൽകാൻ ആദ്യം കൗൺസിൽ തീരുമാനിക്കുകയും പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശത്തിന് പിന്നാലെ പണം നൽകേണ്ടന്ന് കൗൺസിൽ യോ​ഗം ചേർന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.എങ്കിലും പണം നൽകണമെന്ന നിലപാടിലായിരുന്നു സെക്രട്ടറി

Related Articles

Latest Articles