Sunday, May 19, 2024
spot_img

കോഴിക്കോട്ടെ സിദ്ദിഖിന്റെ കൊലപാതകം;കൊല നടന്ന ഹോട്ടൽ പ്രവർത്തിച്ചത് ലൈസന്‍സില്ലാതെ, പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോർപറേഷന്റെ നോട്ടീസ്

കോഴിക്കോട്: സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടൽ പ്രവർത്തിച്ചത് ലൈസൻസില്ലാതെ എന്ന് വ്യക്തം. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയാതായി കോര്‍പ്പറേഷന്‍ അറിയിച്ചു. ഹോട്ടല്‍ ഡി കാസ ഇന്‍ നാണ് പ്രവർത്തനം നിർത്തിവെയ്ക്കാൻ നോട്ടീസ് ലഭിച്ചത്. കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു ഹോട്ടൽ പ്രവര്‍ത്തിച്ചത്.ഈ ഹോട്ടലിൽ വച്ചാണ് സിദ്ദിഖിനെ പ്രതികളായ ആഷിഖും ഷിബിലിയും ഫർഹാനയും അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം മൂന്നായി കീറിമുറിച്ചത്.ശേഷം മുറിയിലെ ചോര കഴുകിക്കളഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം സിദ്ദിഖിനെ ഹണിട്രാപ്പിൽപെടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡി അപേക്ഷസമർപ്പിച്ചു. ഹോട്ടല്‍ മുറിയില്‍ വച്ച് സിദ്ധിഖ് നേരിട്ടത് ക്രൂര മര്‍ദ്ദനമെന്ന് വ്യക്തമാക്കിയാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.ഷിബിലി സിദ്ധിഖിന്റെ കഴുത്തിൽ കത്തി കൊണ്ടു വരച്ചുവെന്നും ,നിലത്തു വീണ സിദ്ധിഖിന്റെ നെഞ്ചിൽ ആഷിഖ് കാൽ മടക്കി സിദ്ധിഖിന്റെ നെഞ്ചിൽ ചവിട്ടിയെന്നും അതി ക്രൂരമായാണ് കൊലപ്പെടുത്തിയത് എന്നുമാണ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്

Related Articles

Latest Articles