Thursday, May 16, 2024
spot_img

തേക്കടിയിൽ പ്രഭാതനടത്തിനിടെ കാട്ടാനയുടെ ആക്രമണം;വനംവകുപ്പ് ജീവനക്കാരൻ റോബിന് ഗുരുതര പരിക്ക്

തേക്കടി:വനം വകുപ്പ് ജീവനക്കാരന് കാട്ടാനയുടെ ആക്രമണം.റോബിനെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ തേക്കടി ബോട്ട് ലാന്റിനിന് സമീപം പ്രഭാതനടത്തിനിടെ റോബിൻ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.

കാട്ടാനയെ കണ്ട് ഭയന്ന് ഓടിയപ്പോൾ റോബിൻ വീഴുകയായിരുന്നു. ‌
പരിക്കേറ്റയുടൻ റോബിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.റോബിന്റെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles