Thursday, November 19, 2026

അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിച്ച് സംപ്രേഷണം ചെയ്ത യുട്യൂബ് ചാനലിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ ; നടപടി പാലക്കാട് സ്വദേശിയുടെ പരാതിയിൽ

തിരുവനന്തപുരം : കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ മഴവിൽ കേരളം’ എന്ന യുട്യൂബ് ചാനലിനെതിരെ കമ്മീഷൻ കേസെടുത്തു.

‘അർജുന്റെ 2 വയസ്സുള്ള മകനോട് മനുഷ്യത്വരഹിതമായ ചോദ്യങ്ങൾ ചോദിച്ചതിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് അലനല്ലൂർ സ്വദേശി പി.ഡി.സിനിൽദാസ് നൽകിയ പരാതിയിലാണ് നടപടി. അർ‌ജുന്റെ മകനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് ചോദ്യങ്ങൾ ചോദിച്ച സംഭവത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു.

അതേസമയം അർജുനായുള്ള തെരച്ചിൽ താത്കാലികമായി നിർത്തി. തിരിച്ചിറപ്പള്ളിയിൽ നിന്ന് ബാർജർ മെഷിൻ കൊണ്ട് വന്ന ശേഷം മാത്രമായിരിക്കും ഇനി തെരച്ചിൽ നടക്കുക. റോഡ് മാർഗം ബാർജർ മെഷീൻ സംഭവ സ്ഥലത്തെത്താൻ നാല് ദിവസമെടുക്കും. വൈകുന്നേരം ചേരുന്ന യോഗത്തിന് ശേഷം ഇത് സംബന്ധിച്ച് തീരുമാനം ഔദ്യോഗികമായി അറിയിക്കും.

Related Articles

Latest Articles