Tuesday, September 22, 2026

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു; ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് മണ്ണെണ്ണ ഒഴിച്ച് വീടിനു തീവയ്‌ക്കാനും ശ്രമം: മകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അയൽക്കാർ സംഭവം അറിഞ്ഞത് മകന്റെ നിലവിളി കേട്ട്

കോഴിക്കോട് : എൻഐടി സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ദമ്പതികളെ പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലെ ടെക്നീഷ്യനും കൊല്ലം സ്വദേശിയുമായ അജയകുമാർ (55) ഭാര്യ ലിനി (50) എന്നിവരാണ് മരിച്ചത്. ഇവരുടെ മകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അജയകുമാർ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് മണ്ണെണ്ണ ഒഴിച്ച് വീടിനു തീവയ്‌ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മകനെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചു. എന്നാൽ മകൻ പിന്നിലെ വാതിൽ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടു.

രക്ഷിക്കണേ എന്ന് വിളിച്ചുകൊണ്ടാണ് മകൻ ഓടിയത്. ഈ ശബ്ദം കേട്ടാണ് അയൽക്കാർ ഉണർന്നത്. പരിക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

Related Articles

Latest Articles