Thursday, November 26, 2026

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ഭര്‍ത്താവ്; സംഭവം പാലക്കാട്

പാലക്കാട് :പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ഭര്‍ത്താവ്. കൊച്ചു പറമ്പില്‍ വര്‍ഗീസാണ് ഭാര്യ എല്‍സിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വര്‍ഗ്ഗീസ് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചാണ് ഭാര്യയെ കൊലപെടുത്തിയെന്ന് അറിയിച്ചത്.

അതേസമയം ആത്മഹത്യക്ക് ശ്രമിച്ച വര്‍ഗ്ഗീസിനെ ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു. എല്‍സിയുടെ മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.

Related Articles

Latest Articles