Tuesday, May 21, 2024
spot_img

‘ഭഗവത്ഗീത തെറ്റാണ്; ബൈബിൾ വായിക്കൂ; തമിഴ്‌നാട്ടിൽ ഹിന്ദുപെൺകുട്ടിയെ മതം മാറ്റാൻ അദ്ധ്യാപികയുടെ ശ്രമം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം നടത്തി അദ്ധ്യാപിക. കന്യാകുമാരിയിൽ ആണ് സംഭവം. കണ്ണാട്ടുവിളൈ സർക്കാർ ഹയർസെക്കന്ററി സ്‌കൂളിലെ അദ്ധ്യാപികയാണ് ഹിന്ദു പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാകാൻ ശ്രമം നടത്തിയത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് തയ്യൽ അദ്ധ്യാപികയായ ബിയാട്രിസ് തങ്കം ക്രിസ്ത്യൻ മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നതായി വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. നിർബന്ധം ശക്തമായതോടെ പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞു. തുടർന്ന് വീട്ടുകാർക്കൊപ്പം എത്തി പെൺകുട്ടി പ്രധാന അദ്ധ്യാപകന് പരാതി നൽകുകയായിരുന്നു. മാത്രമല്ല അദ്ധ്യാപിക അടിക്കടി ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിക്കാറുള്ളതായി പെൺകുട്ടി പറഞ്ഞു.

‘ബൈബിൾ വായിക്കാനും നിർബന്ധിച്ചുവെന്നും ഭഗവത്ഗീതയാണ് വായിക്കുകയെന്ന് പറഞ്ഞപ്പോൾ അത് നന്നല്ലെന്നും, നല്ലത് ബൈബിൾ ആണെന്നും ഭഗവത്ഗീതയിൽ പറഞ്ഞിരിക്കുന്നതെല്ലാം തെറ്റാണ്. ബൈബിൾ ആണ് ശരിയെന്നും . നമ്മൾ ബൈബിൾ ആണ് വായിക്കേണ്ടത് എന്നും’ അദ്ധ്യാപിക പറഞ്ഞതായി പെൺകുട്ടി വ്യക്തമാക്കി. കൂടാതെ ബൈബിൾ മാത്രമാണ് വിശുദ്ധ ഗ്രന്ഥമെന്ന് വിശ്വസിപ്പിക്കുന്നതിനായി അദ്ധ്യാപിക കഥയും പറഞ്ഞു തന്നു. വാഹനം ഇടിച്ച് മരിച്ചയാൾക്ക് ചുറ്റും ഇരുന്ന് ബന്ധുക്കൾ ബൈബിൾ വായിച്ചപ്പോൾ ജീവൻ തിരികെ ലഭിച്ച കഥയായിരുന്നു അത്. ക്രിസ്ത്യൻ പ്രാർത്ഥനകൾ അദ്ധ്യാപിക നിർബന്ധിച്ച് ചൊല്ലിച്ചതായും വിദ്യാർത്ഥിനി കൂട്ടിച്ചേർത്തു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Latest Articles