Wednesday, May 15, 2024
spot_img

ഒരു ശക്തിയുമില്ലാത്ത കേവലം പ്രതിമകളാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ ; വിവാദ പരാമർശവുമായി രാഹുൽ ഗാന്ധി !

ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പതിവ് രീതിയാണ്. ഇപ്പോഴിതാ, ഹിന്ദു ദൈവങ്ങളെയും അവഹേളിച്ച് കൊണ്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ശക്തിയുമില്ലാത്ത കേവലം പ്രതിമകളാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ എന്നായിരുന്നു രാഹുലിന്റെ പരാമർശം. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയിരിക്കുന്നത്.

പാർലമെന്റിലെ എംപിമാർ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ പോലെയാണ്. ഒരു ശക്തിയും ഇല്ല. അധികാരവുമില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം. വനിത സംവരണ ബില്ല് ജാതി സെൻസസിന്റെ മറ്റൊരു രൂപമാണ്. അതേസമയം, ലോക്‌സഭയിൽ ഒബിസി സംവരണം കൊണ്ടുവന്നത് ബിജെപി സർക്കാരാണെന്നാണ് അമിത് ഷായുടെ വാദമെന്നും എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനത്തിലും ബിജെപി എംപിമാർക്ക് പങ്കെടുക്കാൻ പറ്റിയിട്ടില്ല എന്നതാണ് വാസ്തവവുമെന്നാണ് രാഹുൽ ഗാന്ധിയുടെ പുതിയ കണ്ടെത്തൽ. കോൺഗ്രസ് എംപിമാർക്കോ അല്ലെങ്കിൽ മറ്റ് എംപിമാർക്കോ ഇതിന് കഴിയില്ല. എംപിമാരെല്ലാം ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളായി മാറുകയാണെന്നും ഒബിസി എംപിമാർ ക്ഷേത്രങ്ങളിലെ മൂർത്തികളാണെന്നും ഇവർക്ക് യാതൊരു ശക്തിയും ഇല്ല. രാജ്യത്തിന് വേണ്ടി ഒരു സംഭാവനയും ഇവർക്ക് നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി പറയുന്നു.

അതേസമയം ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് പരാമർശം നടത്തിയതിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ദൈവങ്ങൾക്ക് ശക്തിയില്ലെങ്കിൽ രാഹുൽ എന്തിനാണ് ക്ഷേത്രത്തിലേക്ക് പോകുന്നത് എന്ന് ബിജെപി നേതാവ് പി. മുരളീധർ റാവു തുറന്നടിച്ചു. രാഹുലിന്റെ ഹിന്ദു വിരുദ്ധ മനോഭാവം ഒരിക്കൽ കൂടി മറ നീക്കി പുറത്തുവന്നിരിക്കുന്നു. പരാമർശങ്ങൾ ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നും ഹിന്ദുക്കളുടെ വികാരങ്ങളെ അദ്ദേഹം വ്രണപ്പെടുത്തുന്നത് ആദ്യമല്ലെന്നും മുരളീധർ റാവു തുറന്നടിച്ചു.

Related Articles

Latest Articles